SEARCH


Korachan Theyyam - കോരച്ചന്‍ ദൈവം

Korachan Theyyam - കോരച്ചന്‍ ദൈവം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Korachan Theyyam - കോരച്ചന്‍ ദൈവം

ഭക്തന്മാരില്‍ അത്യുത്തമനാണ് കോട്ടപ്പുറത്ത് കുഞ്ഞിക്കോരന്‍. കുലഗുരുവാം വയനാട്ടുകുലവന്‍ തന്‍ തിരുനടയില്‍ നിത്യവും അടിച്ചുതിരിയും അന്തിതിരിയും നടത്തി, ഒടുവില്‍ ഭക്തലഹരിയില്‍ അന്തര്‍ലീനമായി തൊണ്ടച്ചന്‍ തിരുവായുധമാം മുളയമ്പ് സ്വയം ശരീരത്തില്‍ കുത്തിയിറക്കി തന്‍റെ പ്രാണന്‍ തന്നെ വയനാട്ടുകുലവനിലര്‍പ്പിച്ചു. ശേഷം വയനാട്ടുകുലവന്‍ തന്‍ കൃപയാല്‍ ദേവതാചൈതന്യം പൂണ്ട് പിന്നെ കോലസ്വരൂപം കല്‍പ്പിക്കപ്പെട്ട്, തീയ്യകുലത്തിനാകെ അഭിമാന്യം വിതറുന്ന കോരച്ചന്‍ ദൈവമായി മാറി കോട്ടപ്പാറ കുഞ്ഞിക്കോരന്‍.

വയനാട്ടുകുളവനും കണ്ടനാര്‍ കേളനുമൊപ്പം സന്തതസഹചാരിയായി, തീയ്യത്തറവാടുകള്‍ക്ക് കാരണവരായി ജ്വലിച്ചുനില്ക്കുന്നു കോരച്ചന്‍ ദൈവം

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848